ഇതേ ഈണം എല്ലാ ഭക്തജനങ്ങൾക്കും കിട്ടിയെന്ന് വരില്ല.
എന്നാൽ നിരന്തരമായ പാരായണത്തിലൂടെ സ്വാഭാവികമായി നമുക്ക് ഈ ഈണം ലഭിക്കും.
ഇത് അക്ഷരത്തെറ്റുകൾ ഇല്ലാതെ പാരായണം ചെയ്യാൻ വേണ്ടി തയ്യാറാക്കിയതാണ്.
ഏകാഹ നാരായണീയ യജ്ഞത്തിൽ പാരായണം ചെയ്യാൻ
ദശകങ്ങൾ ലഭിക്കുമ്പോൾ ഈ വീഡിയോ നിരവധി പ്രാവശ്യം കേട്ടാൽ അക്ഷരതെറ്റുകളോ പാഠദേദങ്ങളോ ഇല്ലാതെ ഇല്ലാതെ അക്ഷരസ്പുടതയോടെ സന്ധിയും പദവും തിരിച്ച് പാരായണം ചെയ്യാൻ കഴിയും.
തിരുവോണം നക്ഷത്രത്തിൽ ഏകാഹ നാരായണീയ യജ്ഞം
15 - 06 - 25 , ഞായറാഴ്ച
ഭക്തജനങ്ങളേ,
ഹിൻസറിൻ്റ ആഭിമുഖ്യത്തിൽ തിരുവോണം നക്ഷത്രത്തിൽ താഴെ പറയുന്ന മഹാക്ഷേത്രങ്ങളിൽ ഹിൻസറിൻ്റ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടക്കുന്ന ഏകാഹ നാരായണീയ യജ്ഞത്തിലേക്ക്
എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു.
1, ശ്രീപത്മനാഭസ്വാമി ക്ഷേത്രം , തിരുവനന്തപുരം
രാവിലെ 0530 മണി മുതൽ ഹിൻസർ ജോയിൻ ഡയറക്ടർ ശ്രീ. ശശിധരൻ ഉണ്ണിത്താൻജി മുഖ്യാചാര്യനായും ശ്രീമതി ബേബി രാമൻ ഉപയജ്ഞാചാര്യയായും നടക്കുന്ന യജ്ഞം ഉച്ചയ്ക്ക് 12 മണിക്ക് സമർപ്പിക്കും
2, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
രാവിലെ 08.00 മണി മുതൽ
മുഖ്യ യജ്ഞാചാര്യ ശ്രീമതി അമൃത ആർ നായർ
3, വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രം
രാവിലെ 08.00 മണി മുതൽ
മുഖ്യയജ്ഞാചാര്യ ശ്രീമതി. പി.എസ് ഭുവനേശ്വരി
4, ബാംഗ്ലൂർ എം.എസ് പാളയ സിംഗപുര ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ
രാവിലെ 0800 മണി മുതൽ
മുഖ്യയജ്ഞാചാര്യൻ ശ്രീ. രവീന്ദ്രൻ നായർ, ഉപമുഖ്യാചാര്യ ശ്രീമതി. ശ്രീലേഖ
എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം
ഭക്തജനങ്ങളേ,
തിരുവനന്തപുരം കേന്ദ്രമാക്കി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്റർ (ഹിൻസർ) ആരംഭിക്കുന്ന ഓൺലൈൻ ( വാട്സാപ്പ്) നാരായണീയ പഠനം 64 - ബാച്ചിൽ അഡ്മിഷൻ തുടരുന്നു.
മേൽപ്പുത്തൂർ നാരായണ ഭട്ടതിരി രചിച്ച ശ്രീമന്നാരായണീയം എന്ന സ്തോത്ര കാവ്യത്തിന്റെ ഓരോ ശ്ലോകവും ദിവസവും പഠിപ്പിക്കും 1050 ദിവസമാണ് കോഴ്സിന്റെ കാലാവധി.
നാരായണീയ പാരായണം, അന്വയാർത്ഥം, സന്ധിവിച്ഛേദം, പദച്ഛേദം, സാരാംശം, തത്വം എന്നിവ വാട്സാപ്പ് ഗ്രൂപ്പിലൂടെ ടെക്സ്റ്റ് മെസേജ്, വോയ്സ് മെസ്സേജ് എന്നിവ വഴി ദിവസവും പഠിപ്പിക്കും. പഠിതാക്കൾ നിർബന്ധമായും അതാത് ദിവസത്തെ ശ്ലോകങ്ങൾ പഠിച്ച് ചൊല്ലി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം ഇതാണ് പഠന ക്രമം.
ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച വനമാല നാരായണീയ വ്യാഖ്യാനമാണ് പഠനത്തിനായി എടുത്തിട്ടുണ്ടുള്ളത് അതിനാൽ വനമാല എല്ലാ പഠിതാക്കളും വാങ്ങണം.
കൂടാതെ പഠന സഹായി ആയി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച
സന്ധിവിച്ഛേദം പദച്ഛേദം വ്യാകരണ സഹിതം എന്ന ബുക്കും
നാരായണീയ വന്ദന ശ്ലോകങ്ങൾ എന്ന ബുക്കും പഠിതാക്കളുടെ കൈവശം ഉണ്ടായിരിക്കണം.
തുടർ പഠനത്തിന്റെ ഭാഗമായി യൂട്യൂബ് നാരായണീയം ടിവി ചാനലിൽ ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യാചാര്യൻ ബ്രഹ്മശ്രീ കെ. ഹരിദാസ്ജിയുടെ നാരായണീയം ക്ലാസും ഓരോ ദശകം വീതം പാരായണം ചെയ്ത വീഡിയോകളും ലഭ്യമാണ്. കൂടാതെ ഭാരതത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആചാര്യമാർ പങ്കെടുക്കുന്ന ഏകാഹ നാരായണീയ യജ്ഞങ്ങളിലൂടെ ഓരോ പഠിതാക്കൾക്കും നേരിട്ടുള്ള പാരായണ പരിശീലനവും മൂന്ന് മുതൽ ആറ് മാസം ഇടവിട്ട് നൽകും.
ഇത്തരത്തിൽ വളരെ സമഗ്രവും ശാസ്ത്രീയവുമായ രീതിയിലാണ് ശ്രീമന്നാരായണീയം എന്ന സ്തോത്ര കാവ്യം ഭക്തി പൂർവ്വം പഠിപ്പിക്കുന്നത്.
നൂറു ദശകവും (1034 ശ്ലോകവും) പഠിച്ചു കഴിയുമ്പോൾ തിരുവനന്തപുരത്ത് വച്ച് പാരായണ പരീക്ഷയും സമർപ്പണവും നടക്കും.
നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ദശകങ്ങൾ തെറ്റ് ഇല്ലാതെ പാരായണം ചെയ്യുന്ന പഠിതാക്കൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് നൽകി ആദരിക്കും.
തികച്ചും സൗജന്യമായാണ് ഈ ക്ലാസുകൾ നടത്തുന്നത്.
മേൽപ്പറഞ്ഞ നിബന്ധനകൾ അനുസരിച്ച് നാരായണീയം പഠിക്കാൻ താല്പര്യമുള്ള ഭക്തജനങ്ങൾ പേര്, സ്ഥലം, താമസ സ്ഥലം എന്നിവ വ്യക്തമായി പറഞ്ഞ് പരിചയപ്പെടുത്തി കൊണ്ട് ഒരു വാട്സാപ്പ് വോയ്സ് മെസ്സേജ് 9349494901 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയച്ചു തരണം ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ പരിഗണിച്ച് ഗ്രൂപ്പിൽ അഡ്മിഷൻ നൽകും.
എസ്. സനൽകുമാർ
ചീഫ് അഡ്മിൻ & ജനറൽ കൺവീനർ
ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്റർ
തിരുവനന്തപുരം - 25